Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ പുരോഗതിയിലേക്ക്  നയിക്കണം –പ്രധാനമന്ത്രി

text_fields
bookmark_border
രാജ്യത്തെ പുരോഗതിയിലേക്ക്  നയിക്കണം –പ്രധാനമന്ത്രി
cancel

മനാമ: വെല്ലുവിളികള്‍ നേരിട്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ. ഗുദൈബിയ പാലസില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ കിരീടാവകാശി വെക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും വേണമെന്ന് ഉണര്‍ത്തി. കിരീടാവകാശി പ്രധാനമന്ത്രിക്ക് പുതുവല്‍സരാശംസകള്‍ നേരുകയും രാജ്യ സേവനത്തിനായി പ്രധാനമന്ത്രിയുടെ സാന്നിധ്യം ജനങ്ങള്‍ വീണ്ടും കൊതിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു. തനിക്കായി പ്രാര്‍ഥനയോടെ കാത്തിരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹം പ്രത്യേകം ആശംസയും നന്ദിയും നേര്‍ന്നു. രാജ്യത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. രാജ്യത്തിന്‍െറ പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും വിലയിരുത്തി.  അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain prime minister
Next Story