Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ...

ബഹ്​റൈൻ പ്രധാനമന്ത്രിക്ക്​ ഇന്ത്യൻ സമൂഹത്തി​െൻറ ‘ബിഗ്​സല്യൂട്ട്​’

text_fields
bookmark_border
ബഹ്​റൈൻ പ്രധാനമന്ത്രിക്ക്​ ഇന്ത്യൻ സമൂഹത്തി​െൻറ ‘ബിഗ്​സല്യൂട്ട്​’
cancel

മനാമ: രോഗവും പട്ടിണിയും കാരണം അലഞ്ഞുതിരിഞ്ഞ മലയാളി പ്രവാസി വിനോദ്​കുമാറി​ന്​ കാരുണ്യഹസ്​തം നീട്ടിയ ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക്​ ഇന്ത്യൻ പ്രവാസി സമൂഹത്തി​​​​െൻറ നന്ദി.
ഇതുസംബന്​ധിച്ച്​ മലയാളികളുടെ കൂട്ടായ്​മകളിലും വാട്ട്​സാപ്പ്​ ഗ്രൂപ്പുകളിലും പ്രധാനമന്ത്രിക്ക്​ ബിഗ്​സല്യൂട്ടുകൾ പ്രവഹിക്കുകയാണ്​.
ബഹ്​റൈൻ ഭരണാധികാരികൾ എല്ലാ കാലത്തും ഇന്ത്യൻ പൗരൻമാരോട്​ കാട്ടുന്ന സ്​നേഹവാത്​സല്ല്യങ്ങൾക്ക്​ ഉദാഹരണമായാണ്​ ഇൗ സംഭവത്തെയും ഏവരും ചൂണ്ടിക്കാട്ടുന്നത്​. രാജ്യ, രാജ്യാന്തര വിഷയങ്ങൾക്കും വിവിധ ഭരണ നിർവ്വഹണ രംഗങ്ങളുടെ തിരക്കിനിടയിലും ബഹ്​റൈൻ പ്രധാനമന്ത്രി, സാധാരണക്കാരനായ ഒരു മലയാളിയുടെ ദയനീയാവസ്ഥ പരിഹരിക്കാൻ ഇടപ്പെട്ടത്​ ഏറ്റവും ശ്രദ്ധേയ ഘടകമായി വിലയിരുത്തപ്പെടുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ പ്രധാനമന്ത്രി ഇതുസംബന്​ധിച്ച നടപടികൾ കൈക്കൊള്ളാൻ നിർദേശം കാബിനറ്റ്​ സെക്രട്ടറി ഡോ.യാസിർ അൽ നാസറിന്​ നൽകുകയായിരുന്നു. ഇതിനെ തുടർന്ന്​ കൂടികാഴ്​ചക്ക്​ എത്താൻ വിനോദ്​കുമാറിനും ഇദ്ദേഹത്തി​​​​െൻറ വിഷയം സമൂഹശ്രദ്ധയിൽ എത്തിച്ച ഷിജുവേണുഗോപാലിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സബാഹ്​ അൽ ദോസരി അറിയിപ്പ്​ നൽകി. ഇന്നലെ രാവിലെ ഒമ്പത്​ മുതലാണ്​ കൂടികാഴ്​ച ആരംഭിച്ചത്​. വിനോദ്​കുമാറി​​​​െൻറ വിഷയം സഹായം അർഹിക്കുന്നതാണെന്നും എത്രയുംവേഗം നാട്ടിൽ കുടുംബാംഗങ്ങളുടെ അടുക്കലേക്ക്​ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. ​ഫോൺ തവണ വ്യവസ്ഥയിൽ വാങ്ങിയതി​​​​െൻറ പ്രതിമാസ തവണകൾ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്നാണ്​ യാത്രാനിരോധനം വന്നത്​. ഫോൺ കമ്പനിയുമായി ബന്​ധപ്പെട്ട്​ യാത്രാനിരോധനം നീക്കുന്നതിനെ കുറിച്ച്​ ആലോചന നടത്തുകയും ചെയ്യുമെന്നും അധികൃതർ വിനോദ്​ക​ുമാറിനോട്​ പറഞ്ഞു. വിവിധ അസുഖങ്ങൾ അലട്ടുന്ന ഇദ്ദേഹത്തി​​​​െൻറ ആരോഗ്യാവസ്ഥയെ കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷനം നടത്തി. വിനോദിനെ സഹായിച്ച ഷിജുവേണുഗോപാലിനെ മന്ത്രാലയം ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain prime ministerBahrain News
News Summary - Bahrain Prime Minister -Prince Ghaleefa Bin Salaman
Next Story