ബഹ്‌റൈനിൽ കീം പരീക്ഷ സെന്റർ അനുവദിക്കണം- ബഹ്‌റൈൻ പ്രതിഭ
text_fieldsമനാമ:ബഹ്‌റൈനിലെ മലയാളി വിദ്യാർത്ഥികൾക്ക് കീം പ്രവേശന പരീക്ഷ എഴുതുന്നതിനായി ബഹ്‌റൈനിൽ പരീക്ഷാ സെന്റർ അനുവദിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നാട്ടിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പരിഗണിച്ച്, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ, കൂടാതെ നോർക്ക റൂട്സ് സി.ഇ.ഒ എന്നിവർക്കു കത്ത് അയക്കുകയും വേണ്ട അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ബന്ധപ്പെട്ട ഓഫീഷ്യൽസുമായി സംസാരിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ബഹ്റൈനിലെയും മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാൽ ഇന്ത്യൻ സ്കൂളിൽ പരീക്ഷ സെന്റർ ഒരുക്കാമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ ഉറപ്പ് നൽകിയതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും നിലവിലെ യാത്രാ ബുദ്ധിമുട്ടുകളും നോർക്ക റൂട്സ് സി ഇ ഒ യുമായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ വിശദമായി സംസാരിച്ചു. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും പ്രതിഭ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

