Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ പ്ര​തി​ഭ...

ബ​ഹ്റൈ​ൻ പ്ര​തി​ഭ പാ​ലം - ദി ​ബ്രി​ഡ്ജ് അ​റ​ബ് കേ​ര​ള സാം​സ്കാ​രി​കോ​ത്സ​വം ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
Bahrain Pratibha Palam - The Bridge
cancel

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ലം - ദി ​ബ്രി​ഡ്ജ് അ​റ​ബ് കേ​ര​ള സാം​സ്ക്ാ​രി​കോ​ത്സ​വം വ്യാ​ഴാ​ഴ്ച് തു​ട​ങ്ങും. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ലം, കേ​ര​ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, മ​നാ​മ​യി​ൽ​നി​ന്നു​ള്ള ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്ക്കാ​ര ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. സ​ന്തോ​ഷ് കൈ​ലാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ഞ്ചാ​രി മേ​ള​ത്തോ​ട് കൂ​ടി​യാ​ണ് അ​ര​ങ്ങ് ഉ​ണ​രു​ന്ന​ത്.

തു​ട​ർ​ന്ന് ബ​ഹ്റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന നൃ​ത്ത സം​വി​ധാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ വി​ദ്യ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ഹി​നി​യാ​ട്ട​വും ഐ​ശ്വ​ര്യ ര​ജ്ഞി​ത് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​റ​ബി​ക് ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ജി.​സി.​സി യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മീ​ർ ബി​ൻ​സി ഇ​മാം മ​ജ്ബൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൂ​ഫി സം​ഗീ​തം അ​ര​ങ്ങേ​റും ഹി​ന്ദി, അ​റ​ബി​ക്, പേ​ർ​ഷ്യ​ൻ, ഉ​ർ​ദു, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​യി​ലു​ള്ള ഈ ​ഗ്രൂ​പ്പി​ന്റെ സം​ഗീ​തം ബ​ഹ്റൈ​നി​ലെ എ​ല്ലാ​ത​രം ഭാ​ഷാ സം​ഗീ​ത ആ​സ്വാ​ദ​ക​രെ​യും സം​തൃ​പ്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വി​വി​ധ അ​റ​ബി​ക് ബാ​ന്റു​ക​ൾ, ബ​ഹ്റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ നൃ​ത്തം, പ്ര​തി​ഭ സ്വ​ര​ല​യ, മ​നാ​മ -മു​ഹ​റ​ഖ് എ​ന്നീ മേ​ഖ​ല​ക്ക് കീ​ഴി​ലെ സം​ഗീ​ത ബാ​ന്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ എ​ന്നി​വ അ​ര​ങ്ങേ​റും. ബ​ഹ്റൈ​ൻ ത​ന​ത് ക​ല​ക​ൾ​കൊ​പ്പം സ​ഹൃ​ദ​യ നാ​ട​ൻ പാ​ട്ട് സം​ഘ​വും അ​ണി​നി​ര​ക്കും.

പ്ര​തി​ഭ അം​ഗ​ങ്ങ​ളും, സൗ​ഹൃ​ദ സം​ഘ​ങ്ങ​ളും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പൂ​ര​ക്ക​ളി, തോ​റ്റം, തെ​യ്യം, ഒ​പ്പ​ന, പ​ട​യ​ണി, ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, ചാ​ക്യാ​ർ കൂ​ത്ത്, ഓ​ട്ടം തു​ള്ള​ൽ, പാ​വ നാ​ട​കം എ​ന്നി​വ​യും അ​ര​ങ്ങേ​റും, സ​മാ​ജ​ത്തി​ന്റെ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന ബേ​ക്ക​ൽ കോ​ട്ട, മി​ഠാ​യി​ത്തെ​രു​വ്, ജൂ​ത തെ​രു​വ്, തി​രു​വ​ന​ന്ത​പു​രം പാ​ള​യം, ബാ​ബു​ൽ ബ​ഹ്റൈ​ൻ എ​ന്നീ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം.

വി​വി​ധ ഫു​ഡ് സ്റ്റാ​ളു​ക​ൾ, വ​നി​ത ചി​ത്ര ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ ഗ്രാ​ഫി പ്ര​ദ​ർ​ശ​നം, ബ​ഹ്റൈ​ൻ - ഇ​ന്ത്യ​ൻ ശി​ല്പി​ക​ളു​ടെ ശി​ല്പ പ്ര​ദ​ർ​ശ​നം, ശാ​സ്ത്ര സ്റ്റാ​ളു​ക​ൾ, മാ​ജി​ക് കോ​ർ​ണ​ർ, സൈ​ക്കി​ൾ ബാ​ല​ൻ​സ് എ​ന്നീ ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് അ​ര​ങ്ങേ​റു​ന്ന സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ പ്ര​തി​ഭ​യു​ടെ 26 യു​നി​റ്റു​ക​ൾ, അ​തി​ന്റെ 13 സ​ബ് ക​മ്മി​റ്റി​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് കേ​ര​ള സാം​സ്കാ​രി​ക ച​രി​ത്രം അ​വ​ത​രി​പ്പി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി എം.​ബി രാ​ജേ​ഷ്, ബ​ഹ്റൈ​നി​ലെ സാം​സ്ക്കാ​രി​ക ഭ​ര​ണ നേ​തൃ​ത്വ​ത്തി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

രാ​ത്രി എ​ട്ടി​ന് അ​ര​ങ്ങേ​റു​ന്ന ഗ്രാ​ൻ​റ് ഫി​നാ​ലെ​യി​ൽ ക​ടു​വ ഫെ​യിം അ​തു​ൽ ന​റു​ക​ര പ്ര​സീ​ദ, ചാ​ല​ക്കു​ടി എ​ന്നി​വ​രു​ടെ സം​ഘം ഒ​രു​ക്കു​ന്ന കോം​ബോ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ജി​ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ അ​ട​ങ്ങി​യ 201 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsBahrain Prathiba
News Summary - Bahrain Pratibha Palam - The Bridge Arab Kerala Cultural Festival from today
Next Story