ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
text_fieldsബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനത്തിെൻറ ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: ഡിസംബർ 10ന് നടക്കുന്ന ബഹ്റൈൻ പ്രതിഭ 28ാം കേന്ദ്ര സമ്മേളനത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. മുഖ്യരക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ, കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.എം. സതീഷ്, ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. യോഗത്തിൽ കെ.എം. സതീഷ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത് സംസാരിച്ചു. ലിവിൻകുമാർ സമ്മേളന നടത്തിപ്പുകളെക്കുറിച്ച് വിശദീകരിച്ചു.
സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ വനിത വേദി സെക്രട്ടറി ബിന്ദു റാം എന്നിവർ സംസാരിച്ചു. പ്രതിഭ കേന്ദ്ര ജോ. സെക്രട്ടറി ഡോ. ശിവ കീർത്തി സ്വാഗതം പറഞ്ഞു. ചടങ്ങിൽ രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര എക്സിക്യൂട്ടിവ് മെംബർമാർ, മേഖല ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.

