ബഹ്‌റൈൻ പ്രതിഭ ഈസ്റ്റ് റിഫ യൂനിറ്റ് ജനറൽ ബോഡി യോഗം ചേർന്നു
text_fieldsപ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈൻ പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് ജനറൽ ബോഡി യോഗം റിഫ പ്രതിഭ ഹാളിൽ വെച്ച് നടന്നു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സഖാവ് നജീർ യോഗത്തിന് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് സഖാവ് രഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, മെമ്പർഷിപ്പ് സെക്രട്ടറി സഖാവ് രഞ്ജിത്ത് പരന്തട്ട അനുശോചന പ്രമേയം അവതരിപ്പിച്ചു.
യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി സഖാവ് ജയേഷ് വി.കെ അവതരിപ്പിച്ചു. മേഖല ഭാരവാഹിത്വം വഹിക്കുന്നതിനാൽ മുൻ സെക്രട്ടറി ജയേഷ് ചുമതലയിൽ നിന്ന് മാറുകയും, പകരം സഖാവ് ഹരീഷിനെ പുതിയ യൂണിറ്റ് സെക്രട്ടറിയായി യോഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
കൂടാതെ യൂണിറ്റ് എക്സിക്യൂട്ടീവിലെ ഒഴിവുകളിലേക്ക് സഖാക്കളായ അഷ്റഫ് മളി, സതീഷ് പി.വി, സത്യൻ ചെറുവണ്ണൂർ എന്നിവരെ കോ-ഒപ്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. തുടർന്ന് ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി സഖാവ് ബിനു മണ്ണിൽ രാഷ്ട്രീയ വിശദീകരണവും, പ്രതിഭ കേന്ദ്ര മെമ്പർഷിപ്പ് സെക്രട്ടറി സഖാവ് അനിൽ കെ.പി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിഫ മേഖലയെ പ്രതിനിധീകരിച്ച് മേഖല മെമ്പർഷിപ്പ് സെക്രട്ടറി സഖാവ് ഷൈജു അഭിവാദ്യപ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

