Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ പ്ര​തി​ഭ...

ബ​ഹ്റൈ​ൻ പ്ര​തി​ഭ നാ​ൽ​പ​താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പ്ര​തി​ഭ നാ​ൽ​പ​താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

പ്ര​തി​ഭ നാ​ൽ​പ​താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു


മ​നാ​മ: പ്ര​തി​ഭ​യു​ടെ 40 ാം വാ​ര്‍ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ലോ​ക കേ​ര​ള സ​ഭ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും നാ​ൽ​പ​ത് വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​യാ​ളു​മാ​യ സി.​വി. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​തി​ഭ ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, വ​നി​താ വേ​ദി പ്ര​സി​ഡ​ന്റ് ഷ​മി​ത സു​രേ​ന്ദ്ര​ന്‍, പ്ര​തി​ഭ ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ജി​ഷ പ്ര​ജി​ത്ത്, ഹ്ര​സ്വ സ​ന്ദ​ർ​ശ​ത്തി​നാ​യി ബ​ഹ്റൈ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന സി.​പി.​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 40 വ​ർ​ഷ​ത്തി​ന്റെ സ​ന്തോ​ഷ സൂ​ച​ക​മാ​യി സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ ന​ൽ​കി​യ 40 പു​സ്ത​ക​ങ്ങ​ള്‍ പ്ര​തി​ഭ ലൈ​ബ്ര​റി​ക്കു​വേ​ണ്ടി ലൈ​ബ്രേ​റി​യ​ൻ കെ.​പി.​അ​നി​ല്‍കു​മാ​ര്‍, ക​മ്മി​റ്റി അം​ഗം സു​നി​ല്‍ കു​ന്ന​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ലോ​ഗോ പ്ര​കാ​ശ​ന​ത്തോ​ടെ ബ​ഹ്റൈ​ൻ പ്ര​തി​ഭ തു​ട​ക്കം കു​റി​ച്ച​തെ​ന്ന് പ്ര​തി​ഭ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsLogo releaseBahrain Pratibha
News Summary - Bahrain Pratibha 40th Annual Logo Released
Next Story