Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ പ്രതിഭ ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്

text_fields
bookmark_border
ബഹ്‌റൈൻ പ്രതിഭ ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്
cancel

മനാമ: ബഹ്‌റൈനിലെ കുട്ടികളിലും കൗമാരക്കാരിലും ചെസ്സ് കളിയോടുള്ള താൽപര്യം വളർത്തുന്നതിനും അവരുടെ ബൗദ്ധികവും തന്ത്രപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല സംഘടിപ്പിക്കുന്ന “ജൂനിയർ ചെസ്സ് ടൂർണമെന്റ് – സീസൺ 1” ഒക്ടോബർ 9ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് സൽമാനിയയിലെ ബഹ്‌റൈൻ പ്രതിഭ സെന്ററിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ബഹ്‌റൈനിലെ ജൂനിയർ ചെസ്സ് താരങ്ങൾക്കും ചെസ്സിൽ താൽപര്യമുള്ള കുട്ടികൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. വിവിധ എതിരാളികളുമായി മത്സരിച്ച് സ്വന്തം തന്ത്രങ്ങളും കഴിവുകളും പരീക്ഷിക്കാനും മത്സര ചെസ്സിന്റെ ആവേശം അനുഭവിക്കാനും ഈ ടൂർണമെന്റ് അവസരമൊരുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകർ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയോ പരിപാടിയുടെ പോസ്റ്ററിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Junior Chess Tournament in Bahrain
Next Story