Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം- പ്രതിഭ

text_fields
bookmark_border
ഡൽഹിയിൽ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം- പ്രതിഭ
cancel

മനാമ: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും കേന്ദ്ര പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്നത് ജനാധിപത്യ ഭരണസംവിധാനത്തിന് തികച്ചും വിരുദ്ധമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ-വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ വോട്ടർപട്ടികയിൽ വരുത്തിയ ക്രമക്കേടുകൾ, അർഹരായ വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ രാജ്യത്തുടനീളം വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.

ഇത്തരം വഞ്ചനാപരമായ നടപടികൾക്കെതിരെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്. ജന്തർ മന്തറിൽ നടന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റുകളെ ശക്തമായി അപലപിക്കുന്നതോടൊപ്പം, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും, പ്രസിഡന്‍റ് കെ വി മഹേഷും വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protest Arrests Spark Democratic Concerns
Next Story