ബഹ്റൈൻ പ്രതിഭ നാൽപതാം വാർഷികാഘോഷം ഡിസംബർ 12,13 തീയതികളിൽ
text_fieldsപ്രതിഭ നാൽപതാം വാർഷികാഘോഷം സംഘാടക സമിതി യോഗം
മനാമ: ബഹ്റൈൻ പ്രതിഭ നാൽപതാം വാർഷികാഘോഷം ഡിസംബർ 12,13 തീയതികളിൽ കേരളീയ സമാജത്തിൽ അരങ്ങേറും. ഡിസംബർ 12ന് വൈകീട്ട് ഏഴു മുതൽ ആരംഭിക്കുന്ന ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന ഷോ ‘ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്’ പ്രവാസ ലോകത്തിന് പുത്തൻ അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വിജയിക്ക് ഒരു ലക്ഷത്തി പതിനായിരത്തി പതിനൊന്ന് രൂപയും പ്രതിഭ മലയാളി ജീനിയസ് ഫലകവും നൽകും. കൂടാതെ ഫൈനലിലെത്തുന്ന ആറ് മത്സര ടീമിന് പതിനായിരത്തി പതിനൊന്ന് രൂപ സമ്മാനമായി നൽകും. തുടർന്നുള്ള ദിവസം എം.ടിയുടെ വിവിധ കൃതികളെ ആധാരമാക്കി പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ ‘മഹാസാഗരം’ എന്ന നാടകം പ്രതിഭ നാടക പ്രവർത്തകർ അരങ്ങിലെത്തിക്കും.
സംഗീത ശിൽപം, ഘോഷയാത്ര, ഗാനമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ നാല്പതാം വാർഷികം സമുചിതമായി ആഘോഷിക്കാൻ പ്രതിഭ സെന്ററിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത് സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേന്ദ്ര ജോ. സെക്രട്ടറി സജിഷ പ്രജിത് സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷനായിരുന്നു.
ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരിയുമായ സുബൈര്‍ കണ്ണൂര്‍, മറ്റ് രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. അനീഷ് കരിവെള്ളൂര്‍ നന്ദി പറഞ്ഞു.
യോഗത്തോടനുബന്ധിച്ച് നടന്ന പുഷ്പൻ അനുശോചനം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നടത്തി. നാൽപതാം വാർഷികം വിജയിപ്പിക്കാനായി 201 അംഗ സംഘാടക സമിതിയും വിവിധ സബ്കമ്മിറ്റികളും നിലവിൽ വന്നു.
ചെയർമാൻ: പി. ശ്രീജിത്ത്, ജനറൽ കൺവീനർ: സുബൈർ കണ്ണൂർ, സാമ്പത്തിക വിഭാഗം കൺവീനർ: എൻ. കെ. വീരമണി, ജോയന്റ് കൺവീനർമാർ: രഞ്ജിത്ത് കുന്നന്താനം, സജീവൻ മാക്കണ്ടിയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ: റാം, ജോയന്റ് കൺവീനർമാർ പ്രജില്‍ മണിയൂർ, സജിഷ പ്രജിത്, അനീഷ് കരിവള്ളൂർ, മീഡിയ ആൻഡ് വേദി കൺവീനർ: ഷെറീഫ് കോഴിക്കോട്, ജോയന്റ് കൺവീനർമാർ കെ.വി. മഹേഷ്, സുലേഷ്, ഷിജു.
ഘോഷയാത്ര കൺവീനർ: കെ.പി. അനിൽ, ജോയന്റ് കണ്‍വീനര്‍മാർ: ജോഷി ഗുരുവായൂർ, രാജേഷ് അട്ടച്ചേരി, ഷമിത സുരേന്ദ്രൻ. ഫുഡ് കമ്മിറ്റി കൺവീനർ: മനോജ് മാഹി, ജോ. കൺവീനർമാർ: നൗഷാദ് പൂനൂർ, ഗിരീഷ് കല്ലേരി. ഗെസ്റ്റ് സ്വീകരണ കമ്മിറ്റി കൺവീനർ: മഹേഷ് യോഗിദാസന്‍, ഗിരീഷ് മോഹൻ, ട്രോഫി ആൻഡ് സർട്ടിഫിക്കറ്റ്: മുരളി കൃഷ്ണൻ, റീഗ പ്രദീപ്. നാടക കമ്മിറ്റി: നിഷാ സതീഷ്, എൻ.കെ. അശോകൻ, ജയകുമാര്‍, നിരൺ സുബ്രഹ്മണ്യൻ. വാർഷിക പരിപാടികളിൽ സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

