പുണ്യമാസത്തിൽ രക്തദാനവുമായി ബഹ്റൈൻ പ്രതിഭ
text_fieldsബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: റമദാൻ മാസത്തിൽ എല്ലാ ദിവസവും കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ രക്തദാനം നടത്തി ബഹ്റൈൻ പ്രതിഭ പ്രവർത്തകർ.
ആശുപത്രി അധികൃതർ രക്തബാങ്കിലേക്ക് രക്തം ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഭ പ്രവർത്തകർ മുന്നോട്ടു വന്നത്. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിക്ക് കീഴിലുള്ള യൂനിറ്റ് കമ്മിറ്റികളിലെ പ്രവർത്തകരാണ് രക്തദാനം നടത്തുന്നത്.
പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖല ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ള ഭാരവാഹികൾ എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പറഞ്ഞു.

