യു.എൻ മനുഷ്യാവകാശ സമ്മേളനത്തിൽ ബഹ്റൈന് പ്രശംസ
text_fieldsയു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫോറം
മനാമ: ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 53ാമത് സമ്മേളനത്തിൽ ബഹ്റൈന് പ്രശംസ. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലെ ബഹ്റൈനിന്റെ മുന്നേറ്റങ്ങളെ അന്തർദേശീയതലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തകർ അഭിനന്ദിച്ചു. ബഹ്റൈൻ മറ്റുള്ളവർക്ക് പ്രചോദനമായ മാതൃകയാണെന്നും അവർ പറഞ്ഞു.
‘ബഹ്റൈനിലെ മനുഷ്യാവകാശങ്ങൾ... ദേശീയ നേട്ടങ്ങളും അന്താരാഷ്ട്ര വെല്ലുവിളികളും’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഫോറത്തിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നത്. യു.എൻ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഫോറം നടന്നത്. ബഹ്റൈൻ ഭരണഘടന വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും ഉള്ള അവകാശം ഉറപ്പുനൽകുന്നു.
ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം നിരോധിക്കുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈനിന്റെ സമർപ്പണത്തിന്റെ തെളിവാണിതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സഹിഷ്ണുതയുടെ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ ഭരണകൂടം വഹിക്കുന്ന പങ്കിനെയും അവർ പ്രശംസിച്ചു. വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹാർദത്തിന്റെയും ധാരണയുടെയും അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന മതാന്തര സംവാദത്തെയും സഹവർത്തിത്വത്തെയും ഗവൺമെന്റ് പിന്തുണക്കുന്നതും സമ്മേളനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

