Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കൂട്ടം കൂടിയ...

ബഹ്​റൈനിൽ കൂട്ടം കൂടിയ പ്രവാസികൾക്കെതിരെ നടപടി

text_fields
bookmark_border
Bahrain Pravasi
cancel
camera_alt?????? ????? ??????? ??????????????????? ???????? ????? ???????????????

മനാമ: കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച്​ തെര​ുവുകളിൽ ഒത്തുകൂടിയവർക്കെതിരെ പൊലീസ്​ നടപടി. കഴിഞ്ഞ ദിവസം പ്രവാസി തൊഴിലാളികൾ കൂട്ടംചേർന്നതി​​െൻറ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി എടുത്തതായി ക്യാപിറ്റൽ ​പൊലീസ്​ അറിയിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിശോധന കര്‍ശനമാക്കുമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. 

ഇതിനായി പ്രത്യേകം പരിശോധന ടീമുകളെ നിയോഗിച്ചിട്ടുണ്ട്​. ഷോപ്പിങ് മാളുകള്‍, ടൈലറിങ് ഷോപ്പുകള്‍, സ്വീറ്റ് ഷോപ്പുകള്‍, റെഡിമെയ്​ഡ്​ കടകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്​ ലക്ഷ്യം.

 അതോടൊപ്പം ഭക്ഷ്യ വസ്​തുക്കളുടെ അന്യായ വില വര്‍ധന തടയുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും നടപടികളുണ്ടാകും. നേരത്തെ തെരഞ്ഞെടുത്തിട്ടുള്ള സന്നദ്ധ സേവകരും ടീമില്‍ അംഗങ്ങളാണ്​​. സാമൂഹിക അകലം പാലിക്കുക, മാസ്​കും ഗ്ലൗസും ധരിക്കുക, അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേ സമയം സ്ഥാപനത്തിനുള്ളില്‍ ഇല്ലാതിരിക്കുക, ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച രൂപത്തില്‍ അണുനശീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്​ കർശന നിർദേശം നൽകിയിട്ടുമുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19Bahrain Covid
News Summary - Bahrain Police Fine Crowded amid Lockdown-Gulf News
Next Story