ബഹ്റൈൻ പോലീസിെൻറ 100 വർഷം ആഭ്യന്തര മന്ത്രാലയം ആഘോഷിക്കും
text_fieldsമനാമ: ബഹ്റൈൻ പോലീസിെൻറ രൂപവത്ക്കരണത്തിനുശേഷമുള്ള 100 ാം വാർഷികത്തിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും കമ്യൂണിറ്റി പരിപാടികളും ഇൗ മാസം ആരംഭിക്കും. പതിറ്റാണ്ടുകളുടെ വിശ്വസ്തതയും രാജ്യത്തിെൻറ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ത്യാഗമാർന്ന പ്രവർത്തനങ്ങളിലൂടെയും, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണകാലഘട്ടത്തിലൂടെ മുന്നോട്ട് പോകുന്ന ബഹ്റൈൻ പോലീസിനുള്ള അംഗീകാരം കൂടിയാണ് ഇൗ ആഘോഷം. ആഭ്യന്തര മന്ത്രാലയത്തിൽ, ശതാബ്ദിമുദ്ര അടയാളപ്പെടുത്തിയ പതാക ഉയർത്തിയായിരിക്കും ആഭ്യന്തര മന്ത്രാലയത്തിൽ പരിപാടികൾക്ക് തുടക്കമാകുക.
പോലീസിെൻറ ചരിത്രവും നവീകരണവും വികസനവും സുരക്ഷാപ്രകടനങ്ങളെല്ലാം ഇൗ ആഘോഷത്തിെൻറ ഭാഗമായ പ്രവർത്തനങ്ങളിൽ ഉയർത്തിക്കാട്ടും. 1919ലെ ഭരണാധികാരിയായിരുന്ന ശൈഖ് ഇൗസ അലി ആൽ ഖലീഫയുടെ ഉത്തരവിലൂടെയാണ് ബഹ്റൈൻ പോലീസ് രൂപംകൊണ്ടത്. രാജ്യത്തിെൻറ സുരക്ഷക്കുവേണ്ടി പോലീസിെൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ 1920 ൽ നിയമനിർമ്മാണത്തിലൂടെ പോലീസ് നിയമം അംഗീകരിച്ചു. അതിനുശേഷം രാജ്യത്തിെൻറ സുരക്ഷാമേഖലകളിലും സേവനങ്ങളിലും നാഴികക്കല്ലായി ബഹ്റൈൻ പോലീസ് നിലക്കൊള്ളുകയാണ്. സുരക്ഷിതത്വം നൽകുന്നതിനൊപ്പം വിവിധ സേവനപ്രവർത്തനങ്ങളിലും പോലീസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൗരൻമാരോട് കൂടുതൽ ഇടപഴകുകയും ചെയ്യുകയും സമൂഹങ്ങളിൽ ഇറങ്ങിച്ചെന്ന് വിശ്വാസംപുലർത്തുകയും ചെയ്യുന്നുണ്ട്.
സുരക്ഷ,ബോധവത്ക്കരണം, മികച്ച കുറ്റാന്വേഷണരീതികൾ, വ്യാവസായിക രഹസ്യാന്വേഷണ ശൈലികൾ എന്നിവയും ബഹ്റൈൻ പോലീസിെൻറ പ്രവർത്തനങ്ങളെ വേറിട്ടതാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.