നഴ്സിങ് രംഗത്ത് കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള നീക്കം ഊർജിതം
text_fieldsമനാമ: ബഹ്റൈനിലെ നഴ്സിങ് രംഗത്ത് കൂടുതൽ സ്വദേശി പ്രഫഷനലുകളെ നിയമിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു. വരുംവർഷങ്ങളിൽ ഈ മേഖലയിൽ രാജ്യം സ്വയംപര്യാപ്തത നേടാനുള്ള പ്രവർത്തനങ്ങളിലാണ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ മാത്രം 2,600ൽ അധികം നഴ്സുമാരുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ആരോഗ്യമേഖലയുടെ മുന്നേറ്റത്തിൽ നഴ്സുമാർക്ക് വലിയ പങ്കുണ്ടെന്നും, ഈ രംഗത്ത് സ്വദേശികളുടെ പ്രാധാന്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ബഹ്റൈൻ നഴ്സിങ് ആൻഡ് മിഡ് വൈഫറി സൊസൈറ്റി പ്രസിഡന്റ് ഡോ. ജമീല മുഖൈമർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്കുശേഷം നഴ്സിങ് പഠനത്തിന് ചേരുന്നവരുടെ എണ്ണം വർധിച്ചത് ശുഭസൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

