ചൈനീസ് അന്താരാഷ്ട്ര എക്സ്പോയിൽ ബഹ്റൈൻ പവിലിയൻ
text_fieldsമനാമ: ചൈനീസ് അന്താരാഷ്ട്ര എക്സ്പോ 2023ൽ ബഹ്റൈൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. നവംബർ അഞ്ചു മുതൽ 10 വരെ ഷാങ്ഹായിയിൽ നടക്കുന്ന എക്സ്പോയിൽ കയറ്റുമതി മേഖലയിൽ ബഹ്റൈൻ തന്ത്രപ്രധാന പങ്കാളിയാണ്. ബഹ്റൈനിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിനും എക്സ്പോയിലെ പങ്കാളിത്തം പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.
നിക്ഷേപ, വ്യാപാര, സാമ്പത്തിക മേഖലകളിൽ ചൈനയുമായി നിലനിൽക്കുന്ന സഹകരണം ശക്തിപ്പെടുത്താനും ഇതുപകരിക്കും. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ കമ്പനികളുമായി ബന്ധമുണ്ടാക്കാനും ബഹ്റൈനിലെ ഉൽപന്നങ്ങൾക്ക് മാർക്കറ്റുണ്ടാക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു.

