Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ സാംസ്കാരിക ഫോറത്തിൽ ബഹ്റൈൻ പങ്കെടുത്തു

text_fields
bookmark_border
കുട്ടികളുടെ സാംസ്കാരിക ഫോറത്തിൽ ബഹ്റൈൻ പങ്കെടുത്തു
cancel
camera_alt

റ​ഷ്യ​യി​ൽ ന​ട​ന്ന പ്ര​ഥ​മ അ​ന്താ​രാ​ഷ്​​ട്ര ചി​ൽ​ഡ്ര​ൻ ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്ത

ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ

മനാമ: റഷ്യയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര ചിൽഡ്രൻ കൾചറൽ ഫോറത്തിൽ ബഹ്റൈനിൽനിന്നുള്ള ഹയ അബ്ദുല്ല അൽ ഹമദ്, ലിയാൻ അബ്ദുല്ല ഹമദ് എന്നീ കുട്ടികൾ പങ്കാളിയായി. അഞ്ചു ദിവസം നീണ്ടുനിന്ന സാംസ്കാരിക ഫോറം റഷ്യൻ സാംസ്കാരിക മന്ത്രിയുടെ രക്ഷാധികാരത്തിലാണ് നടന്നത്.

അറബ്, ഗൾഫ് മേഖലയിൽനിന്ന് പങ്കെടുത്ത ഏക രാജ്യമാണ് ബഹ്റൈൻ. വിവിധ വൈജ്ഞാനിക, കലാപരിപാടികളും പ്രഭാഷണങ്ങളും ഉൾക്കൊള്ളുന്ന ഫോറം കുട്ടികളുടെ കഴിവുകൾ വളർത്താനും പ്രോത്സാഹിപ്പിക്കാനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള വിനിമയത്തിനുമായിരുന്നു.

റഷ്യൻ സാംസ്കാരിക മന്ത്രി, സഹമന്ത്രി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ബഹ്റൈനിലെ ക്ലാസിക് സംഗീതം പഠിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഫോറത്തിൽ പങ്കെടുത്ത കുട്ടികളെ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ അഭിനന്ദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain participated in the Children's Cultural Forum
Next Story