ജപ്പാനിലെ ഒസാകാ എക്സ്പോയിൽ ബഹ്റൈൻ പങ്കാളികളാകും
text_fieldsജപ്പാനിലെ ഒസാകാ എക്സ്പോയിൽ ബഹ്റൈൻ പവിലിയൻ
മനാമ: ജപ്പാനിലെ ഒസാകാ എക്സ്പോയിൽ ബഹ്റൈൻ പങ്കാളിയാകും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഗേറ്റ്വേ എന്ന നിലക്ക് ബഹ്റൈന് പ്രാധാന്യം ലഭിക്കാനും രാജ്യത്തിന്റെ ധന്യമായ സംസ്കാരത്തിലേക്ക് വെളിച്ചം വീശാനും എക്സ്പോയിലെ പങ്കാളിത്തം കാരണമാകും. ലോകത്തേക്ക് തുറക്കുന്ന വാതിൽ എന്ന നിലക്കാണ് ബഹ്റൈനെ പ്രമോട്ട് ചെയ്യുക. 2025ൽ നടക്കുന്ന ഒസാകാ എക്സ്പോയിൽ ഇത് നാലാം തവണയാണ് ബഹ്റൈൻ പങ്കെടുക്കാനൊരുങ്ങുന്നത്. 2019ൽ ഷാങ്ഹായിയിലും 2015ൽ മിലാനോയിലും 2020ൽ ദുബൈയിലുമാണ് ഇത് നടന്നത്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ചുവടുപിടിച്ച് ബഹ്റൈനും മാറ്റത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതായി എക്സ്പോ ചുമതലയുള്ള ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി സി.ഇ.ഒ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

