നിയമം പാര്‍ലമെന്‍റ് പാസാക്കി: ഭക്ഷണസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ ബഹ്റൈനികള്‍ക്ക് റേഷന്‍ കാര്‍ഡ്
text_fieldsമനാമ: ഭക്ഷണസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാനായി ബഹ്റൈനികള്‍ക്ക് റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള നിയമം പാര്‍ലമെന്‍റ് പാസാക്കി. മുമ്പ് സബ്സിഡി നല്‍കിയിരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഇതുവഴി വീണ്ടും സര്‍ക്കാര്‍ പിന്തുണയോടെ വിലക്കുറവ് നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 2015 ഒക്ടോബറിലാണ് ചില ഭക്ഷ്യവസ്തുക്കളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത്. ഉന്നത വിദ്യാഭ്യാസം, വൈദ്യുതി, സര്‍ക്കാര്‍ സേവനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി പലവിധ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും ബഹ്റൈനികള്‍ക്ക് ലഭിക്കേണ്ട സബ്സിഡിയെക്കുറിച്ചാണ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തത്. കുവൈത്ത് റേഷന്‍ കാര്‍ഡ് വഴി യോഗ്യരായ 1.8 ദശലക്ഷം പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാവുന്നതാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. വില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. സബ്സിഡി ഇനങ്ങളില്‍ ടൊമാറ്റോ സോസും ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച നടന്നു. എന്നാല്‍, ഈ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് പാര്‍ലമെന്‍റ്, ശൂറ കാര്യ മന്ത്രി ഘനിം അല്‍ ബുഐനിന്‍ പറഞ്ഞു. ധനസഹായത്തെക്കുറിച്ച് കൃത്യമായി നിര്‍വചിക്കാന്‍ ഈ നിയമത്തിനാകുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന് മെച്ചപ്പെട്ട ധനസ്ഥിതിയുള്ളപ്പോള്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍ ധനസഹായം നല്‍കണമെന്നാണുള്ളത്. ഇത് വ്യക്തമല്ളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാബിനറ്റ് അംഗീകാരം ലഭിച്ചശേഷം പാര്‍ലമെന്‍റിന് പുന$പരിശോധനക്കായി കൈമാറുന്ന വേളയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താവുന്നതേയുള്ളൂവെന്ന് എം.പിമാര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
