Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ ഇന്ന്​...

ബഹ്​റൈൻ ഇന്ന്​ പോളിങ്​ ബൂത്തിലേക്ക്​

text_fields
bookmark_border
ബഹ്​റൈൻ ഇന്ന്​ പോളിങ്​ ബൂത്തിലേക്ക്​
cancel

മനാമ: ബഹ്​റൈനിൽ ഇന്ന്​ പാർലമ​​െൻറ്​, മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ നടക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. നാല് ഗവര്‍ണറേറ്റുകളിലാണ്​ പോളിങ് കേന്ദ്രങ്ങൾ. അടുത്ത നാല്​ വർഷം കാലാവധിയുള്ള പാർലമ​​െൻറിലേക്ക്​ 40 എം.പിമാരെയാണ്​ തെരഞ്ഞെടുക്കുക. ഒപ്പം മുൻസിപ്പൽ കൗൺസിലേക്ക്​ 30 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു. മുൻസിപ്പൽ കൗൺസിലി​​​െൻറ കാലാവധിയും നാലുവർഷമാണ്​. ഇൗ തെരഞ്ഞെടുപ്പിന്​ ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ മത്​സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​.

അതേസമയം ശക്തമായ സുരക്ഷ സന്നാഹങ്ങളാണ്​ തെരഞ്ഞെടുപ്പിനായി അധികൃതർ ഒരുക്കിയിരിക്കുന്നത്​. തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുന്നതിൽ, കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയോഗം സംതൃപ്​തി രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ പ്രചാരണം കഴിഞ്ഞ ഒരു മാസത്തിലേറെയായി വളരെ ആവേശകരമായാണ്​ നടന്ന​ത്​. നിരത്തുകളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും വോട്ട്​ അഭ്യർഥനകളും നിറഞ്ഞിരുന്നു. സ്ഥാനാർഥികളും അന​ുയായികളും വോട്ടർമാരെ നേരിൽ കണ്ടും അതിനൊപ്പം ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള അഭ്യർഥനകളിലൂടെയും വോട്ട്​ ചോദിച്ചു. പ്രധാനപ്പെട്ട സ്ഥാനാർഥികൾ തങ്ങളുടെ ആഫീസുകൾ സ്ഥാപിച്ചും തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിരുന്നു. ശൈത്യകാല ട​​െൻറുകൾക്ക്​ തുല്ല്യമായ പ്രചാരണ ആഫീസുകൾ അലങ്കരിച്ച്​ ആകർഷണീയമാക്കിയിരുന്നു. ഇതിന്​ മുമ്പ്​ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ നടന്നത്​ 2002, 2006, 2010, 2014 വർഷങ്ങളിലായിരുന്നു. സ്​ത്രീകൾ ഉൾപ്പെടെയുള്ള 365,000 വോട്ടർമാരാണ്​ ഇത്തവണ വോട്ട്​ ചെയ്യാൻ അർഹത നേടിയവർ. 293 സ്ഥാനാർഥികളാണ്​ പാർലമ​​െൻറിലേക്ക്​ ജനവിധി തേടുന്നത്​. ഇൗ വർഷം 47 വനിതകൾ മത്​സരിക്കുന്നുണ്ട്​. ഇത്​ മുൻവർഷങ്ങളെക്കാൾ കൂടുതലാണ്​. 2014 ൽ 22 വനിതകളാണ്​ മത്​സരിച്ചിരുന്നത്​.


മത്​സര രംഗത്തുള്ള വനിതകളുടെ വർധനവ്​ രാജ്യത്ത്​ സ്​ത്രീശകാക്തീകരണത്തി​​​െൻറ തെളിവാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹ്​റൈൻ വനിതകൾക്ക്​ നൽകുന്ന പരിഗണനയും പ്രാധാന്യവും പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ മത്​സര രംഗത്തേക്ക്​ ഇറങ്ങാൻ സ്​ത്രീകളെ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ്​ പൊതുവെയുള്ള നിരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain parliamentbahrain election
News Summary - bahrain parliament election today-bahrain-gulfnews
Next Story