ബഹ്‌റൈനിൽ ആമ വിൽപന; നിയമവിരുദ്ധ ഇറക്കുമതിയിലും വിൽപനയിലും അന്വേഷണം വ്യാപിപ്പിച്ച് പാർലമെന്റ് സമിതി
text_fieldsമനാമ: ബഹ്റൈനിൽ ഭക്ഷണത്തിനായി ആമകളെ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. രാജ്യത്തേക്ക് ആമകളെ നിയമപരമായി ഇറക്കുമതി ചെയ്തതിന്റെ രേഖകളൊന്നും ലഭ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വിഷയം വിശദമായി അന്വേഷിക്കാൻ പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി തീരുമാനിച്ചു. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികൾ അനധികൃത ശൃംഖല വഴി വിപണിയിൽ എത്തുന്നതിനെക്കുറിച്ച് സമിതി അന്വേഷണം വ്യാപിപ്പിച്ചു.
കൈപ്പത്തിയിൽ ഒതുങ്ങുന്ന വലിപ്പമുള്ള ചെറിയ ആമകളെ ഭക്ഷണ ആവശ്യത്തിനായി പരസ്യമായി വിൽക്കാൻ വച്ചിരിക്കുന്നതായി കഴിഞ്ഞ മേയ് മാസത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് വന്യജീവി സംരക്ഷണവും ഭക്ഷ്യസുരക്ഷയും മുൻനിർത്തി ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു.
സംഭവത്തിൽ അധികൃതർ ഉടനടി ഇടപെട്ടതിനെ പാർലമെന്ററി സമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് പ്രശംസിച്ചു. എന്നാൽ ആമകളെ എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വിതരണക്കാരെയും കണ്ടെത്തുന്നതുവരെ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപരമായ ഇറക്കുമതി രേഖകൾ ഇല്ലെന്നത് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബഹ്‌റൈൻ തീരത്തുനിന്ന് ഇവയെ അനധികൃതമായി പിടികൂടിയതാണോ അതോ സ്വകാര്യ ഫാമുകളിൽ രഹസ്യമായി വളർത്തുന്നതാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത വിൽപ്പനക്കാരെ മാത്രമല്ല, ഇതിന് പിന്നിലെ വൻകിട റാക്കറ്റുകളെയും നിയമവിരുദ്ധ കേന്ദ്രങ്ങളെയും പൂർണ്ണമായി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സമിതി വൈസ് ചെയർമാൻ അബ്ദുല്ല അൽ റുമൈഹി പറഞ്ഞു.
ആമകൾക്ക് പുറമെ മുതലകൾ, പാമ്പുകൾ, തത്തകൾ, മക്കാവുകൾ തുടങ്ങിയ ജീവികളുടെയും അവയുടെ മുട്ടകളുടെയും അനധികൃത വ്യാപാരം നടക്കുന്നുണ്ടോ എന്ന കാര്യവും സമിതി പരിശോധിച്ച് വരികയാണ്. വന്യജീവി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാര ഉടമ്പടിയിൽ ബഹ്‌റൈൻ ഒപ്പുവെച്ചിട്ടുള്ളതിനാൽ കടലാമകളുടെ വിൽപ്പന പൂർണ്ണമായും
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

