Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്തീനൊപ്പമെന്ന്​ ഉൗന്നിപ്പറഞ്ഞ്​ ബഹ്​റൈൻ

text_fields
bookmark_border
ഫലസ്തീനൊപ്പമെന്ന്​ ഉൗന്നിപ്പറഞ്ഞ്​ ബഹ്​റൈൻ
cancel
camera_alt????????????? ????????? ???????????? ??????????????????? ???????? ??.???? ?????????? ???????????? ???????????? ?????????? ??????????????? ??.??.?? ????? ??????? ?????????? ????? ??????? ???????? ??????????????
മനാമ: ഫലസ്തീനെതിരെ ഇസ്രായേൽ തുടരുന്ന കിരാതമായ ആക്രമണങ്ങളും അധിനിവേശവും അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജി. സി.സി കാര്യ അണ്ടര്‍ സെക്രട്ടറി വഹീദ് മുബാറക് സയ്യാര്‍ പറഞ്ഞു.
 അന്താരാഷ്​ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് മനാമയിലെ യു.എന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഫലസ്തീന് പിന്തുണ നല്‍കാൻ എന്നും ബഹ്​റൈൻ ശ്രമിച്ചിട്ടുണ്ട്​. യു.എന്‍ സംവിധാനങ്ങളിലൂടെ അവർക്ക്​ സഹായം നൽകുന്നുമുണ്ട്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്​ട്രം രൂപവത്കരിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബഹ്‌റൈ​​െൻറ എന്നത്തെയും അഭിപ്രായം. 
നിലവില്‍ ഇസ്രായേല്‍ തുടരുന്ന അധിനിവേശവും ഉപരോധവും അവസാനിപ്പിക്കുന്നതിന്​ അന്താരാഷ്​ട്ര തലത്തില്‍ ശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്​. 
മേഖലയുടെ സമാധാനത്തിന്​ ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം അനിവാര്യമാണ്. സാധ്യമായ എല്ലാ രീതികളും ഇതിന് ശ്രമിക്കണം. ഫലസ്തീന്‍ പ്രശ്‌നത്തിൽ യു.എന്‍ നല്‍കുന്ന പ്രാധാന്യം  ശ്രദ്ധേയമാണ്. 
ഫലസ്തീനില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള സമ്മര്‍ദവും പ്രവര്‍ത്തനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain with palastine-bahrain-gulfnews
Next Story