ബഹ്‌റൈൻ നവകേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനവകേരള സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
മനാമ : നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ രക്തത്തിന്‍റെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള ബ്ലഡ് ബാങ്ക് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ നവകേരള സൽമാനിയ ആശുപത്രിയിൽ അടിയന്തിര രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുപത്തഞ്ചിൽലധികം പ്രവർത്തകരെ ക്യാമ്പിൽ പങ്കെടുപ്പിക്കാനും വളരെ വൈകിയും കാത്തു നിന്ന് ഈ ഉദ്യമത്തിൽ പങ്കാളികളായി അന്നം തരുന്ന രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും കഴിഞ്ഞു.
ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ സാബു ചിറമേലും ജോഷി നെടുവേലിയും ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു. പ്രസിഡന്‍റും ലോക കേരള സഭാ അംഗവുമായ എൻ.കെ ജയൻ, കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, സെക്രട്ടറി എ.കെ സുഹൈൽ, കോഓഡിനേഷൻ അസി. സെക്രട്ടറി സുനിൽദാസ് ബാല, ട്രഷറർ ഷാജഹാൻ കരുവന്നൂർ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി മൂതല, എക്സികുട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

