ബഹ്റൈൻ ഓപൺഡേറ്റ പ്ലാറ്റ്ഫോമിന് തുടക്കം
text_fieldsമനാമ: ബഹ്റൈൻ ഓപൺ ഡാറ്റ പ്ലാറ്റ്ഫോമിന് തുടക്കമായി. 296 ഡാറ്റ ടെംപ്ലേറ്റുകളാണ് ഇതിൽ ലഭ്യമാവുക.
ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽവത്കരണവും വിവര സാങ്കേതിക രംഗത്തെ സേവനങ്ങളുടെ വികസനവും പ്രോൽസാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമിതിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഭരണാധികാരികളുടെ പിന്തുണയോടുകൂടിയാണ് നടപ്പിൽ വരുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ ചർച്ച ചെയ്യുകയും യു.എൻ ഇ -ഗവൺമെന്‍റ് പോർട്ടലിലെ പുതിയ സൂചികകളെ കുറിച്ചും ബഹ്റൈൻ നടപ്പാക്കിയ സംരംഭങ്ങളുടെ നിലവാരവും ചർച്ച ചെയ്തു. 20 സർക്കാർ ഏജൻസികളുടെ 296 േഡാറ്റ ടെംേപ്ലറ്റുകൾ ഉൾപ്പെടുത്തി ഓപൺ ഡേറ്റ് പ്ലാറ്റ്ഫോം ആരംഭിച്ചത് നേട്ടമാണെന്ന് വിലയിരുത്തി. ഡേറ്റകളുടെ വർഗീകരണം, ജ്യോഗ്രഫിക്കൽ ഡേറ്റ, ഉള്ളടക്കം അപ്ഡേററ്റ് ചെയ്യൽ, ഇ-പങ്കാളിത്ത ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ നയങ്ങൾ നടപിലാക്കുന്നതിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പ്ലാറ്റ്ഫോം. വാണിജ്യ റെക്കോഡ് സംവിധാനമായ ‘സിജില്ലാത്’ വികസിപ്പിക്കുന്നതടക്കമുളള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
നിക്ഷേപകർക്ക് മൊത്തം 77 ഇ-സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ സാധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രി വ്യക്തമാക്കി.
സർക്കാറിന്‍റെ മുൻഗണനയനുസരിച്ച് ഏകീകൃത ചട്ടക്കൂടിനുള്ളിൽ സമഗ്രമായ ആപ്ലിക്കേഷനെ കുറിച്ചുള്ള നിർദേശം ഇൻഫർമേഷൻസ് ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി പ്രസിഡന്‍റ് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

