Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിഗീതപുരം ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ "ഹരിഗീതപുരം ബഹ്‌റൈന്റെ" ഓണാഘോഷം സെൽമാനിയ കലവറ റെസ്റ്റോറന്റെ ഹാളിൽ സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രവർത്തനങ്ങളുടെ ഒൻപതാം വർഷം പൂർത്തിയാക്കുന്ന വേളയിൽ നടന്ന ആഘോഷത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അത്തപ്പൂക്കളവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഹരിഗീതപുരം ബഹ്റൈനിലെ ഗായകരുടെ ഗാനാലാപനവും മറ്റ് കലാപ്രതിഭകളുടെ അവതരണങ്ങളും ചടങ്ങിൽ നടന്നു.
ബഹ്റൈനിൽ 54 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ എസ്. എം. പിള്ളയെ ചടങ്ങിൽ ആദരിച്ചു. ഹരിഗീതപുരം ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ മാധ്യമപ്രവർത്തകൻ സോമൻ ബേബി മെമന്റോ നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ദീർഘകാല പ്രവാസജീവിതത്തിലൂടെ സമൂഹത്തിന് നൽകിയ സംഭാവനകളെയും മാതൃകാപരമായ ജീവിതയാത്രയെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
Next Story

