ബഹറൈൻ: ഓംബുഡ്സ്മാൻ സെക്രട്ടറി യു.എസ് അംബാസഡറെ സ്വീകരിച്ചു
text_fieldsമനാമ: ഓംബുഡ്സ്മാൻ ജനറൽ സെക്രട്ടറി ഗാദ ഹമീദ് ഹബീബ് ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ സ്വീകരിച്ചു. അംബാസഡറെ സ്വാഗതംചെയ്ത ഗാദ ഹമീദ് യു.എസ് എംബസിയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ഓംബുഡ്സ്മാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
സുതാര്യമായ പ്രവർത്തന റെക്കോഡുമായി സത്വര നടപടികൾ സ്വീകരിക്കുന്ന ഓംബുഡ്സ്മാൻ പ്രവർത്തനങ്ങളെ അംബാസഡർ പ്രത്യേകം ശ്ലാഘിക്കുകയും ചെയ്തു. യു.എസും ബഹ്റൈനും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം പ്രതീക്ഷയുണർത്തുന്നതാണെന്നും വിലയിരുത്തി.
ഡെപ്യൂട്ടി അംബാസഡർ ഡേവിഡ് ബ്രൗൺസ്റ്റെൻ, ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ അലി ആൽ ഖലീഫ, യു.എസ് എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

