ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കണം -ഒ.ഐ.സി.സി
text_fieldsബഹ്റൈൻ ഒ.ഐ.സി.സി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
മനാമ: ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയും ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളും ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ടെന്ന് ബഹ്റൈൻ ഒ.ഐ.സി.സി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകൾ വിദേശ ആധിപത്യത്തിൽ കഴിഞ്ഞ നമ്മുടെ മാതൃരാജ്യത്തെ സ്വാതന്ത്ര്യ സമരത്തിലൂടെ മോചിപ്പിക്കാൻ നേതൃത്വം നൽകിയ ആയിരക്കണക്കിന് ധീര ദേശാഭിമാനികൾ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ഹോമിച്ച ധീരരക്തസാക്ഷികൾ, നമ്മുടെ ഭരണഘടനാ ശിൽപികൾ അടക്കം ആളുകളെ സ്മരിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന്റെ ഓരോ ആഘോഷവും പൂർത്തിയാവുകയുള്ളൂ.
ഭരണഘടനയെ വെല്ലുവിളിക്കുന്ന ഭരണാധികാരികൾ, നിഷ്പക്ഷമായി നിലപാടുകൾ എടുക്കാത്ത ഭരണഘടനാ സ്ഥാപനങ്ങളിലെ അധികാരികൾ ഒക്കെ രാജ്യത്തിന്റെ സൗഹാർദ അന്തരീക്ഷം തകർക്കുവാനും പാർശ്വവത്കരിക്കപ്പെട്ട ആളുകളെ സമൂഹത്തിൽ മാറ്റിനിർത്താനുമാണ് ശ്രമിക്കുന്നത്.
എ.ഐ.സി.സി.സിയുടെ നിർദേശപ്രകാരം ജയ് ബാപ്പു, ജയ് ഭിം, ജയ് സംവിധാൻ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷതവഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്തോട്, സൈദ് എം.എസ്, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, ഒ.ഐ.സി.സി നേതാക്കളായ ജോണി താമരശ്ശേരി, വിനോദ് ദാനിയേൽ, സൽമാനുൽ ഫാരിസ്, പി.ടി. ജോസഫ്, ചന്ദ്രൻ വളയം, രഞ്ജിത്ത് പടിക്കൽ, ബ്രയിറ്റ് രാജൻ, അനിൽ കുമാർ കൊടുവള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി.
പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അലക്സ് മഠത്തിൽ സ്വാഗതവും നെൽസൺ വർഗീസ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിന് ഒ.ഐ.സി.സി നേതാക്കളായ സുമേഷ് ആനേരി, സിജു പുന്നവേലി, ബിപിൻ മാടത്തേത്ത്, സിബി അടൂർ, കുഞ്ഞുമുഹമ്മദ്, ബിജു കട്ടച്ചിറ, റോയ് മാത്യു, അനിൽകുമാർ, റെജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

