Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസന്ദീപ് വാര്യരുടെ...

സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി

text_fields
bookmark_border
സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി
cancel

മനാമ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യരുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂർ സ്വദേശിയായ അദ്ദേഹം രാജ്യത്തിന്‌ വേണ്ടി നിരവധി യുദ്ധങ്ങളിൽ മുന്നണി പോരാളിയായി സേവനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വാർ മെഡൽ ലഭിച്ച സൈനികൻ കൂടിയായിരുന്നു ഗോവിന്ദ വാര്യർ.

സൈനിക സേവനത്തിന് ശേഷം ദക്ഷിണ റെയിൽവെയിൽ സ്റ്റേഷൻ മാസ്റ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സന്ദീപ് വാര്യരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്ക് ചേരുന്നതായി പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain OICC Palakkad District Committee condoles demise of Sandeep Varier's father
Next Story