ഓണം മാനവികതയുടെ അടയാളം; കൊടിക്കുന്നിൽ സുരേഷ് എം.പി
text_fieldsമനാമ: ഓണം മലയാളിയുടെ ഒരു ആഘോഷം മാത്രമല്ല, അത് സംസ്ക്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും സമത്വ ബോധത്തിന്റെയും, മാനവീകതയുടെയും മഹത്തായ അടയാളമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി അഭിപ്രായപെട്ടു.
ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ അദാരി പാർക്കിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകം പല തരത്തിൽ ഉള്ള സംഘർഷങ്ങളും, അസഹിഷ്ണുതയും, സാമൂഹിക വിഭജനങ്ങളും നേരിടുമ്പോൾ ഓണത്തിന്റെ സന്ദേശത്തിന് കൂടുതൽ പ്രസക്തിയുണ്ട് എന്നും കൊടിക്കുന്നിൽ എം.പി അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെയും, കേരളത്തിലെയും പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും ആയ പമ്പാവാസൻ നായരെ ആദരിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കൊല്ലം ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ തെവൊദോസ്യോസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള,
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ, പ്രമുഖ വാവ്യസായി റഹീം വാവകുഞ്ഞ്, സ്ലീബ പോൾ കൊറേപ്പിസ്ക്കൊപ്പ, ഫാ. തോമസുകുട്ടി പി എൻ, ജേക്കബ് തോമസ് മാടപാട്ട് കൊറെപ്പിസ്ക്കോപ്പ നൗഷാദ് ബ്ലാത്തൂർ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, പ്രോഗ്രാം കമ്മറ്റി കൺവീനർ ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

