Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026’ ബഹ്റൈനിലെ നഴ്സിങ് സമൂഹത്തിന്

text_fields
bookmark_border
Baharain
cancel
camera_alt

സിംസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിനിടെ

മനാമ: മാനവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026’ ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന് സമർപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രോഗികൾക്ക് ചികിത്സ മാത്രമല്ല, ആശ്വാസവും കരുതലും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന നഴ്‌സുമാരുടെ കരുണാർദ്രമായ സേവനത്തെയും പ്രതിബദ്ധതയെയുമാണ് ഈ വർഷത്തെ അവാർഡിലൂടെ ആദരിക്കുന്നത്. ബഹ്‌റൈൻ കാത്തലിക് നഴ്‌സസ് മിനിസ്ട്രിക്കാണ് പുരസ്കാരം സമർപ്പിക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്‌സുമാരെ അവരുടെ സമർപ്പിത സേവനത്തെ മാനിച്ചുകൊണ്ട് പ്രത്യേകമായി ആദരിക്കും. 2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7.30-ന് ബഹ്‌റൈൻ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡി, ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ബി.കെ.ജി ഹോൾഡിംഗ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി. ബാബുരാജൻ വിശിഷ്ടാതിഥിയാകും.

വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്ജ്, സോബിൻ ജോസ്, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Nursing Community Award
Next Story