അനധികൃത ചികിത്സ ക്ലിനിക്കുകൾ പൂട്ടുന്നത് നിർബന്ധമല്ല; പുതിയ നിയമഭേദഗതിയുമായി ബഹ്റൈൻ
text_fieldsമനാമ: ലൈസൻസില്ലാത്ത മെഡിക്കൽ പ്രാക്ടീസിന്റെ പേരിൽ ക്ലിനിക്കുകൾ പൂട്ടുന്നത് ഇനി മുതൽ സ്വയമേവയുള്ള നടപടിയായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമഭേദഗതി ബഹ്റൈൻ പാർലമെന്റിൽ സമർപ്പിച്ചു.
അതേസമയം, കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവും 5,000 ദിനാർ പിഴയും ലഭിക്കാവുന്ന കർശനമായ ശിക്ഷാനടപടികൾ ഭേദഗതിയിൽ ശുപാർശ ചെയ്യുന്നുണ്ട്. നിലവിൽ അനധികൃത പ്രാക്ടീസ് കണ്ടെത്തിയാൽ ക്ലിനിക്ക് പൂട്ടുന്നതും ഉപകരണങ്ങൾ കണ്ടുകെട്ടുന്നതും നിർബന്ധമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം, സാഹചര്യങ്ങൾ വിലയിരുത്തി ക്ലിനിക് പൂട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കും ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റിക്കും ലഭിക്കും. ഒരു ക്രിമിനൽ കേസിന്റെ അന്തിമ വിധി വരുന്നതുവരെ ഭരണപരമായ ഉത്തരവിലൂടെ ക്ലിനിക്കുകൾ താൽക്കാലികമായി പൂട്ടാൻ ഭേദഗതി അനുമതി നൽകുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷയോ 5,000 ബഹ്റൈനി ദിനാർ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ കുറ്റക്കാർക്ക് ലഭിക്കാം. ഈ വർഷം ജനുവരി 26ന് നടന്ന ക്യാബിനറ്റ് യോഗം ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

