അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്റൈൻ നവകേരളക്ക് രണ്ട് പ്രതിനിധികൾ
text_fieldsഎൻ.കെ. ജയൻ, ജേക്കബ് മാത്യു
മനാമ: ജനുവരി 29 മുതൽ 31 വരെ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാൾ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ബഹ്റൈൻ നവ കേരളയെ പ്രതിനിധീകരിച്ച് എൻ.കെ. ജയനും ജേക്കബ് മാത്യുവും പങ്കെടുക്കും.
125 ഓളം രാജ്യങ്ങളിൽനിന്നുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികളാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രവാസി സമൂഹത്തെ ഭരണ നിർവഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നൂതന ആശയമാണ് ലോക കേരള സഭ. കേരള സർക്കാറും നോർക്കയും ചേർന്നാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

