ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ ‘ലൂമിന 2025-26’ ശ്രദ്ധേയമായി
text_fieldsബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ ‘ലൂമിന 2025-26’ൽനിന്ന്
മനാമ: ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് ‘ലൂമിന’ ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയമായ ഡോ. ടി.ടി. തോമസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. വൈകാരികമായ ഒത്തുചേരലുകൾക്കും വർണാഭമായ കലാപരിപാടികൾക്കും വേദിയായ ചടങ്ങ് വിദ്യാലയ മുറ്റത്തെ മറക്കാനാവാത്ത ഓർമയായി മാറി.
യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ പന്ത്രണ്ടാം ക്ലാസിലെ പുൽകിത് സിംഗ്ലയെ ‘ഫെയർവെൽ പ്രിൻസ്’ ആയും വൈഗ ഷിജോയിയെ ‘ഫെയർവെൽ പ്രിൻസസ്’ ആയും തിരഞ്ഞെടുത്തു. സ്കൂൾ മാനേജ്മെന്റും സഹപാഠികളും ചേർന്ന് വിജയികളെ അഭിനന്ദിച്ചു. ഓരോ വിദ്യാർഥിയും അമൂല്യമായ രത്നങ്ങളാണെന്നും, മാതാപിതാക്കളുടെ മാർഗനിർദേശങ്ങൾ ജീവിതത്തിൽ വലിയ മുൻഗണനയോടെ കാണണമെന്നും പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഓർമിപ്പിച്ചു.
പതിനൊന്നാം ക്ലാസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും, തങ്ങളുടെ സ്കൂൾ ജീവിതത്തെക്കുറിച്ചുള്ള സ്മരണകൾ പങ്കുവെച്ചതും ചടങ്ങിനെ വികാരനിർഭരമാക്കി. അച്ചടക്കത്തോടെ പരിപാടി സംഘടിപ്പിച്ച ടീമിനെ മാനേജ്മെന്റ് പ്രത്യേകം അഭിനന്ദിച്ചു. സ്കൂൾ ജീവിതത്തിലെ മനോഹരമായ ഓർമകളുമായാണ് 2025-26 ബാച്ച് പടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

