ബഹ്റൈൻ നവകേരള വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ നവകേരള സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. മലയാള ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷങ്ങൾ ഇവിടെ നമ്മൾ കൂട്ടമായി ആഘോഷിക്കുന്നു. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് മാതൃകപരമായ പ്രവർത്തനങ്ങളാണ് നമ്മളിവിടെ പ്രവാസ ലോകത്ത് ചെയ്യുന്നതെന്ന് കോഓഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നവ കേരളയുടെ പ്രസിഡന്റ് എൻ.കെ ജയനും ജനറൽ സെക്രട്ടറി എ.കെ സുഹൈലും ചേർന്ന് കേക്ക് മുറിച്ചു രക്ഷാധികാരി അജയകുമാറിന് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതുതലമുറയെ സ്വാധീനിക്കുന്നതിനെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഡോ. ഷിബു വത്സലൻ സംസാരിച്ചു. ജ്വാല മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി. എം.സി. പവിത്രൻ, രാജ്കൃഷ്ണൻ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ വിവിധ കമ്മിറ്റികൾക്കു നേതൃത്വംനൽകി. പ്രോഗ്രാം കൺവീനർ രഞ്ജിത്ത് ആവള സ്വാഗതവും ജോ. കൺവീനർ അനു യൂസഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

