ബഹ്റൈൻ നവകേരള ദുരിതാശ്വാസ സഹായം നൽകി
text_fieldsബഹ്റൈൻ നവകേരള സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ സിറിയൻ എംബസി അധികൃതർക്ക് കൈമാറുന്നു
മനാമ: സിറിയയിലും തുർക്കിയയിലും ഭൂകമ്പംമൂലം ദുരിതം അനുഭവിക്കുന്ന ജനതക്കുവേണ്ടി ബഹ്റൈൻ നവകേരള പ്രവർത്തകർ സമാഹരിച്ച വസ്ത്രങ്ങൾ അടങ്ങിയ വസ്തുക്കൾ സിറിയൻ എംബസി അധികൃതർക്ക് കൈമാറി. സിറിയൻ കോൺസുലാർ ഖാലിദ് പട്ടാൻ സാധനങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ ജനതയുടെ സ്നേഹത്തിനും കരുതലിനും അദ്ദേഹം നന്ദി പറഞ്ഞു. ലോക കേരള സഭാംഗം ഷാജി മൂതല, ബഹ്റൈൻ നവകേരള സെക്രട്ടറി എ.കെ. സുഹൈൽ, എസ്.വി. ബഷീർ, ജേക്കബ് മാത്യു, അസീസ് ഏഴംകുളം, ഇ.പി. അബ്ദുൽ റഹ്മാൻ, അഷ്റഫ് കുരുത്തോലയിൽ, ജാൽവിൻ ജോൺസൺ, അബ്ദുൽ കലാം തുടങ്ങിയവർ പങ്കെടുത്തു.

