ബഹ്‌റൈൻ നവകേരള മനാമ മേഖല സമ്മേളനം
text_fieldsഎ. അനു യൂസഫ് (പ്രസിഡന്റ് ), മനോജ് കൃഷ്ണൻ (സെക്രട്ടറി), ടി. അശോകൻ (ട്രഷറർ), അഷറഫ് കുരുത്തോലയിൽ (രക്ഷാധികാരി )
മനാമ : ബഹ്‌റൈൻ നവകേരള മേഖലാ സമ്മേളനം കേന്ദ്ര പ്രസിഡന്റ് എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കുരുത്തോലയിൽ അധ്യക്ഷനായ സമ്മേളനത്തിൽ, നവകേരള മനാമ പ്രസിഡന്റ് ആർ. ഐ. മനോജ് കൃഷ്ണൻ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. മേഖല പ്രസിഡന്റ് ആർ. ഐ. മനോജ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ എ.കെ. സുഹൈൽ, ജേക്കബ് മാത്യു, സുനിൽദാസ്, ഷാജി മൂതല, റെയ്സൺ വർഗീസ്, ഷാജഹാൻ കരുവന്നൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അനു യൂസഫ്. എ (പ്രസിഡന്റ്), മനോജ്‌കൃഷ്ണൻ (സെക്രട്ടറി), ടി.അശോകൻ (ട്രഷറർ), ടി.നിശാന്ത് തറമ്മേൽ (വൈസ് പ്രസിഡന്റ്), കെ.കെ വിനോദൻ, സഫ്‌വാൻ എം (ജോയിന്റ് സെക്രട്ടറിമാർ ), അഷ്‌റഫ് കുരുത്തോലയിൽ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

