ബഹ്റൈൻ നവകേരള അനുസ്മരണം നടത്തി
text_fieldsബഹ്റൈൻ നവകേരള സംഘടിപ്പിച്ച ടി.വി തോമസ്, സി.കെ. ചന്ദ്രപ്പൻ അനുസ്മരണ യോഗം
മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നതരായ നേതാക്കളായിരുന്ന ടി.വി. തോമസ്, സി.കെ. ചന്ദ്രപ്പൻ എന്നിവരുടെ അനുസ്മരണം ഔറാ ആർട്സ് സെന്റർ ഹാളിൽ നടത്തി.
പുന്നപ്ര-വയലാർ സമര നേതാവും കേരളത്തിൽ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യവസായ മന്ത്രിയുമായിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഇന്നു കേരളത്തിൽ കാണുന്ന എല്ലാ അറിയപ്പെട്ട വ്യവസായ ശാലകളുമെന്നും മുഖ്യ പ്രഭാഷകൻ ബഹ്റൈൻ നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗം അസീസ് ഏഴംകുളം പറഞ്ഞു.
രാഷ്ട്രീയത്തിലെ സൗമ്യ മുഖവും നിലപാടുകളിൽ കാർക്കശ്യക്കാരനും മികച്ച പാർലമെന്റേറിയനുമായിരുന്ന സി.കെ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് അഗാധമായ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വമായിരുന്നുവെന്ന് കോഓഡിനേഷൻ കമ്മിറ്റി അസി. സെക്രട്ടറിയും ലോകകേരളസഭ അംഗവുമായ ജേക്കബ് മാത്യു അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു.
ബഹ്റൈൻ നവകേരള സെക്രട്ടറി എ.കെ. സുഹൈലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല അധ്യക്ഷതവഹിച്ചു. ജോ. സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽദാസ് ബാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

