Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ നവകേരള കേന്ദ്ര...

ബഹ്‌റൈൻ നവകേരള കേന്ദ്ര സമ്മേളനം

text_fields
bookmark_border
ബഹ്‌റൈൻ നവകേരള കേന്ദ്ര സമ്മേളനം
cancel

മനാമ : ബഹ്‌റൈൻ നവകേരളയുടെ കേന്ദ്ര സമ്മേളനം വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ മുൻ റവന്യൂ മന്ത്രിയും ഒല്ലൂർ എം.എൽ.എയുമായ കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികൾ പങ്കെടുത്തു. സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു. സംഘടനയുടെ വളർച്ചയ്ക്കും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും സമ്മേളനത്തിൽ ഉയർന്നു.

എൻ.കെ. ജയൻ, സുനിൽദാസ് ബാല, പ്രവീൺ മേൽപ്പത്തൂർ എന്നിവർ അംഗങ്ങളായ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ.കെ.സുഹൈൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോ ഓർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ജേക്കബ് മാത്യു, മുൻ കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

പ്രവാസികളുടെ വിവിധ വിഷയങ്ങൾ പരിഹരിക്കണം എന്ന് അവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. ബിജു മലയിൽ, രഞ്ജിത്ത് ആവള, മനോജ്‌ മഞ്ഞക്കാല എന്നിവർ അടങ്ങുന്ന മിനിറ്റ്സ് കമ്മറ്റിയും ബിജു ജോൺ, ശ്രീജിത്ത്‌ മൊകേരി, റെയ്സൺ വര്ഗീസ് എന്നിവർ അടങ്ങുന്ന പ്രമേയേ കമ്മറ്റിയും ഷാജഹാൻ കരുവന്നൂർ, അനു യൂസഫ്, അഷ്‌റഫ്‌ കുരുത്തോല എന്നിവർ അടങ്ങുന്ന ക്രെടൻഷ്യൽ കമ്മറ്റിയും സമ്മേളനത്തിന് നേതൃത്വം നൽകി. എ.കെ സുഹൈൽ സ്വാഗതവും, പ്രവീൺ മേൽപ്പത്തൂർ നന്ദിയും പറഞ്ഞു. തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain Navakerala Central Conference
Next Story