തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹ്‌റൈൻ നവകേരള
text_fieldsമനാമ: വരാൻ പോകുന്ന നിയമസഭാ ഇലക്ഷൻ പ്രചരണ പ്രവർത്തഞങ്ങൾക്ക് തുടക്കം കുറിച്ച് ബഹ്‌റൈൻ നവകേരള തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗവും രാജ്യസഭാ എം.പിയുമായ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി മേഖലയിലാകെ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും രാഷ്ട്രീയ പ്രബുദ്ധരായ മലയാളികൾ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണിതെന്നും കഴിഞ്ഞ പത്തു വർഷമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും പ്രവാസികൾക്കു വേണ്ടി ഇനിയും കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും അവരവർക്ക് കഴിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രവാസികൾ ഇപ്പോൾ നേരിടുന്ന പ്രശനങ്ങൾ പ്രത്യേകിച്ച് വിമാന സർവീസ്, ബോർഡ് /എൻട്രൻസ് പരീക്ഷകൾ തുടങ്ങി എല്ലാ വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നടപടികൾ എടുക്കുവാനുമുള്ള എല്ലാ ശ്രമങ്ങളും എം. പി എന്ന നിലയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലോക കേരള സഭാ അംഗവും ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈർ കണ്ണൂർ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ഇടതുപക്ഷ കൂട്ടായ്മക്കുവേണ്ടി യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു. ലോക കേരള സഭാ അംഗവും പ്രസിഡന്റുമായ എൻ. കെ ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക കേരള സഭാ അംഗവും കോർഡിനേഷൻ സെക്രട്ടറിയുമായ ജേക്കബ് മാത്യു സ്വാഗതവും ട്രഷറർ ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു. സെക്രട്ടറി എ. കെ സുഹൈൽ, കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ് മറ്റ് കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

