ബഹ്റൈൻ നവകേരള എം.ടി അനുസ്മരണം നടത്തി
text_fieldsമനാമ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സിനിമയുടെയും ശക്തിദുർഗമായിരുന്ന എം.ടി എന്ന രണ്ടക്ഷരം മാഞ്ഞുപോകുമ്പോൾ യാത്രയാവുന്നത് ഒരു കാലം ആണെന്ന് യോഗം അഭിപ്രാപ്പെട്ടു. ഭാഷക്കും സാഹിത്യത്തിനും സിനിമക്കും എം.ടി നൽകിയ സംഭാവനകളെക്കുറിച്ച് മുഖ്യ പ്രഭാഷകൻ ബഹ്റൈൻ നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ വിശദമായി സംസാരിച്ചു.
നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി എല്ലാവരും എം.ടിയെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്റൈൻ നവകേരള വൈസ് പ്രസിഡന്റ് സുനിൽ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോ. സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാൻ കരിവന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

