ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം
text_fieldsരജീഷ് പട്ടാഴി (പ്രസിഡന്റ്), അമൽ ദേവ് (സെക്രട്ടറി), ഫൈസൽ (വൈസ് പ്രസിഡന്റ്), ബോബി കെ ജോൺ (ജോയിന്റ് സെക്രട്ടറി), അൻഷാദ് അബ്ദുൽ കരീം (ട്രഷറർ)
മനാമ: ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖലാ സമ്മേളനം കോ-ഓർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി എൻ.ബി.സുനിൽദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീജിത്ത് ആവള അധ്യക്ഷനായ സമ്മേളനത്തിൽ, സെക്രട്ടറി രാജ്കൃഷ്ണൻ സ്വാഗതം ആശംസിച്ചു. അമൽ ദേവ് രക്തസാക്ഷി പ്രമേയവും, രജീഷ് പട്ടാഴി അനുശോചന പ്രമേയവും, മേഖലാ സെക്രട്ടറി രാജ്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ ജയൻ, കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, മുൻ കോഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല,കോ - ഓർഡിനേഷൻ കമ്മിറ്റി അംഗം ബിജു മലയിൽ, ഹൂറ-മുഹറക് മേഖലാ പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ, ബിജു ജോൺ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി രജീഷ് പട്ടാഴി (പ്രസിഡന്റ്), അമൽ ദേവ് (സെക്രട്ടറി), അൻഷാദ് (ട്രഷറർ), ഫൈസൽ (വൈസ് പ്രസിഡന്റ്), ബോബി കെ ജോൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

