Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ ദേശീയ വനിത ഫുട്ബാൾ ടീം ക്യാമ്പിൽ ഗോൾകീപ്പറായി ഏയ്ഞ്ചൽ ജോബി; ചരിത്രനേട്ടവുമായി മലയാളി പെൺകുട്ടി

text_fields
bookmark_border
ബഹ്റൈൻ ദേശീയ വനിത ഫുട്ബാൾ ടീം ക്യാമ്പിൽ ഗോൾകീപ്പറായി ഏയ്ഞ്ചൽ ജോബി; ചരിത്രനേട്ടവുമായി മലയാളി പെൺകുട്ടി
cancel

മനാമ: ബഹ്റൈൻ ദേശീയ വനിത ഫുട്ബാൾ ടീമിൽ അണ്ടർ 15 ക്യാമ്പിൽ ഗോൾകീപ്പറായി ഇടംനേടി മലയാളി പെൺകുട്ടി. ബഹ്റൈൻ പ്രവാസികളായ തിരുവല്ല സ്വദേശി ജോബി മാത്യുവിന്റെയും പ്രിയ ജേക്കബിന്റെയും മകളായ ഏയ്ഞ്ചൽ ജോബിയാണ് ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയ ഏയ്ഞ്ചൽ ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. എവലിൻ ജോബി, ഇവാൻ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഇരുവരും ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ്.

ചെറുപ്പം മുതലേ ഫുട്ബാളിനോട് പ്രത്യേക താൽപര്യം പുലർത്തിയിരുന്ന ഏയ്ഞ്ചലിന്റെ കായികയാത്രയിൽ വഴിത്തിരിവായത് സഹോദരൻ ഇവാൻ ജോബിയുടെ ഫുട്ബാൾ പരിശീലനമാണ്. സഹോദരനോടൊപ്പം ബഹ്റൈനിലെ ഗ്രോ ഫുട്ബാൾ അക്കാദമിയിലെ പരിശീലന സെഷനുകളിൽ എത്തിത്തുടങ്ങിയതോടെയാണ് ഫുട്ബാളിനോടുള്ള ഇഷ്ടം ഗൗരവമായ പരിശീലനത്തിലേക്ക് വഴിമാറിയത്.

തുടക്കത്തിൽ ആൺകുട്ടികളോടൊപ്പമാണ് പരിശീലനം നേടിയത്. ഇത്‌ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഗ്രോ അക്കാദമിയിലെ വിദഗ്ധ പരിശീലനവും പരിശീലകരുടെ നിരന്തരമായ പ്രോത്സാഹനവും പിന്തുണയും ഏയ്ഞ്ചലിന്റെ ഫുട്ബാൾ യാത്രയിൽ നിർണായക പങ്കുവഹിച്ചതായി എയ്ഞ്ചലിന്റെ മാതാപിതാക്കൾ പറഞ്ഞു.

എയ്ഞ്ചലിന്റെ പിതാവ് ജോബി ബഹ്റൈനിലെ ഒരു പ്രമുഖ കമ്പനിയിൽ എഞ്ചിനീയറും മാതാവ് പ്രിയ ബഹ്റൈൻ സനദിലെ ആസ്റ്റർ ക്ലിനിക്കിൽ ഫാർമസി മാനേജരുമാണ്. കായികരംഗത്തോടൊപ്പം പഠനത്തിലും മികവ് തെളിയിക്കുന്ന ഏയ്ഞ്ചലിന്റെ ഈ നേട്ടം ബഹ്റൈനിലെ മലയാളി സമൂഹത്തിനും അഭിമാനമാണ്. ബഹ്റൈനെ അന്താരാഷ്ട്ര വേദികളിൽ പ്രതിനിധീകരിക്കണമെന്നതാണ് ഏയ്ഞ്ചലിന്റെ സ്വപ്നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain national women's football team
Next Story