ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽനിന്ന്
മനാമ: പ്രയാണങ്ങൾ എന്ന പ്രമേയത്തിൽ അണിയിച്ചൊരുക്കിയ പതിനഞ്ചാമത് ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് അദാരി പാർക്കിലെ വിശാലമായ ഓഡിറ്റോറിയത്തിൽ ഉജ്ജ്വലമായി സമാപിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 342 പോയന്റുകൾ നേടി റിഫ സോൺ സാഹിത്യോത്സവ് ചാമ്പ്യന്മാരായി.
260 പോയന്റുമായി മനാമ സോൺ രണ്ടാം സ്ഥാനവും 238 പോയന്റുമായി മുഹറഖ് സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിഫ സോണിൽ നിന്നുള്ള അർഫാൻ അബ്ദുൽ സലീമിനെ കലാപ്രതിഭയായും സ്വാലിഹ ഉസ്മാനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. പ്രവാസികളുടെ സർഗാത്മകമായ മുന്നേറ്റങ്ങളും മനുഷ്യചരിത്രത്തിലെ വിവിധ സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഇത്തവണത്തെ കലാമാമാങ്കം. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു.
വേദനിക്കുന്നവരെ ചേർത്തുപിടിക്കാനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പുതിയ കാലത്തിന് സാധ്യമാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ശൈഖ് ഹസ്സൻ മദനി, മമ്മൂട്ടി മുസ്ലിയാർ, റഫീഖ് ലത്വീഫി വരവൂർ, സിയാദ് വളപട്ടണം, ആർ.എസ്.സി നാഷനൽ ചെയർമാൻ മൻസൂർ അഹ്സനി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ബിജു ജോർജ്, കിരൺ സുബ്രഹ്മണ്യൻ, സൽമാനുൽ ഫാരിസ്, ഫിറോസ് തിരുവത്ര, സിറാജ് പള്ളിക്കര, റഹീം സഖാഫി വരവൂർ, ശംസുദ്ദീൻ പൂക്കയിൽ, ശിഹാബ് പരപ്പ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സാഹിത്യോത്സവ് നഗരിയിൽ ഏർപ്പെടുത്തിയ എസ്.ഐ.ആർ ഹെൽപ് ഡെസ്ക് നിരവധി ആളുകൾക്ക് ഉപകാരപ്രദമായി. ചടങ്ങിൽ അസ്ഹർ തങ്ങൾ, സി.എച്ച്. അഷ്റഫ്, നൗഷാദ് മുട്ടുംതല, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് വി.പി.കെ, അഷ്റഫ് മങ്കര, റഷീദ് തെന്നല, അബ്ദുല്ല രണ്ടത്താണി, മുഹമ്മദ് സഖാഫി ഉളിക്കൽ, സഫ്വാൻ സഖാഫി, ഹംസ പുളിക്കൽ, ജാഫർ പട്ടാമ്പി, അബ്ദുറഹ്മാൻ പി.ടി, ഫൈസൽ കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ സമദ് കാക്കടവ് സ്വാഗതവും മിദ്ലാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

