അൽ ഹിലാൽ ഹോസ്പിറ്റൽ ദേശീയദിനം ആഘോഷിച്ചു
text_fieldsഅൽ ഹിലാൽ ഹോസ്പിറ്റലിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈെൻറ 50ാം ദേശീയദിനം ആഘോഷിച്ചു. അൽ ഹിലാൽ സൽമാബാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാർലമെൻറ് അംഗങ്ങളായ ഇബ്രാഹിം അൽ നഫീ, യൂസുഫ് ബിൻ അഹ്മദ് അൽ തവാദി, സൈനബ് അബ്ദുൽ അമീർ, മുനിസിപ്പൽ പ്രതിനിധി അഹ്മദ് അൽ മഖാവി എന്നിവർ പങ്കെടുത്തു. കൺസൽട്ടിങ് ആൻഡ് ഓർഗനൈസേഷൻ ഓഫ് എക്സിബിഷൻസ് ആൻഡ് കോൺഫറൻസ് സി.ഇ.ഒ സഹ്റ ബക്കർ പ്രഭാഷണം നടത്തി. ചടങ്ങിൽ പങ്കെടുത്തവർ ഹമദ് രാജാവിന് അമ്പതാം ദേശീയദിനത്തിെൻറ ആശംസകൾ നേർന്നു. അൽ ഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ അതിഥികളെ സ്വാഗതം ചെയ്തു. അൽ ഹിലാൽ ബി.ഡി.എം ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

