ബ​ഹ്​​റൈ​ൻ 48ാം ദേ​ശീ​യ ദി​നാ​ഘോ​ഷം നാ​ളെ: രാജ്യം ആ​ഹ്ലാ​ദത്തിൽ

  • വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹ്​​റൈ​ൻ എം​ബ​സി​ക​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

08:07 AM
15/12/2019
ബ​ഹ്​​റൈ​ൻ സു​സ്ഥി​ര ഉൗ​ർ​ജ അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷം

മ​നാ​മ: ബ​ഹ്​​റൈ​ൻ 48ാം ദേ​ശീ​യ ദി​നാ​ഘോ​ഷം തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. രാ​ജ്യ​ത്ത്​ എ​ങ്ങും ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച്​ ആ​ഹ്ലാ​ദം തി​ര​ത​ല്ലു​ക​യാ​ണ്. മ​ന്ത്രാ​ല​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹ്​​റൈ​ൻ എം​ബ​സി​ക​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. 

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, തൊ​ഴി​ൽ, സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ പോ​ളി​ടെ​ക്​​നി​ക്, ബ​ഹ്​​റൈ​ൻ സു​സ്ഥി​ര ഉൗ​ർ​ജ അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ ദി​നാ​ഘോ​ഷം ന​ട​ന്നു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും പ​ങ്കു​ചേ​രു​ന്നു​ണ്ട്. ദേ​ശീ​യ പ​താ​ക​യും  വെ​ള്ള​യും ചു​വ​പ്പും നി​റ​ങ്ങ​ളി​ൽ കു​ളി​ച്ച  അ​ല​ങ്കാ​ര​ങ്ങ​ളും  വീ​ഥി​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. 

വാ​ഹ​ന​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക​ക​ൾ സ്ഥാ​നം​പി​ടി​ച്ചി​രി​ക്കു​ന്നു. വെ​ള്ള​യും ചു​വ​പ്പു​മു​ള്ള വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ച്​ പൗ​ര​ൻ​മാ​ർ ആ​ഘോ​ഷം പ​ങ്കി​ടു​ക​യാ​ണ്. 
ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നി​ട്ടു​ണ്ട്. 

Loading...
COMMENTS