ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു
text_fieldsസമസ്ത ബഹ്റൈനും കാപിറ്റൽ കമ്യൂണിറ്റി സെൻററും സംയുക്തമായി നടത്തിയ ദേശീയ ദിനാഘോഷം
മനാമ: സമസ്ത ബഹ്റൈനും കാപിറ്റൽ കമ്യൂണിറ്റി സെൻററും സംയുക്തമായി ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. ഗോൾഡ് സിറ്റി പരിസരത്ത് നടത്തിയ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുയോഗം കാപിറ്റൽ കമ്യൂണിറ്റി സെൻറർ ചെയർമാൻ അഹ്മദ് അബ്ദുൽ വാഹിദ് കാറാത്ത ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ അധ്യക്ഷതവഹിച്ചു. ജാസിം സബ്ത്ത്, ഇബ്രാഹിം മത്തർ, ഫൈസൽ അബ്ബാസി, അൻവർ ദോസരി എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ ഭാരവാഹികൾ, ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ എന്നിവർ പെങ്കടുത്തു. ബഹ്റൈൻ റേഞ്ചിലെ മദ്റസ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സമസ്ത ബഹ്റൈനിലെ മദ്റസകളിലെ ഉസ്താദുമാരെയും പോഷകഘടകങ്ങളെയും കാപിറ്റൽ കമ്യൂണിറ്റി സെൻറർ ഭാരവാഹികൾ ആദരിച്ചു.

