Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്‌റൈൻ ദേശീയ വൃക്ഷവാര ആഘോഷം
text_fieldsbookmark_border
മനാമ: ബഹ്‌റൈന്റെ ദേശീയ വൃക്ഷവാര ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം മരങ്ങൾ നടുന്നതിനുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകാൻ അവസരമൊരുക്കി പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്ടിസി ബഹ്‌റൈൻ. കമ്പനിയുടെ 'ട്രീസ് ഫോർ ലൈഫ്' പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി 'മൈ എസ്ടിസി' മൊബൈൽ ആപ്പിൽ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ആപ്പിലൂടെ പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും രാജ്യത്തെ പൊതു-സ്വകാര്യ ഇടങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനായി തുക സംഭാവന ചെയ്യാം. പങ്കാളികളാകുന്നവർക്ക് അവരുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റും ആപ്പ് വഴി ലഭിക്കും. രാജ്യത്ത് പച്ചപ്പ് വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള ദേശീയ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കമ്പനി ഈ പുതിയ സംവിധാനം കൊണ്ടുവന്നത്.
Next Story

