Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ നന്തി കൂട്ടായ്മ...

ബഹ്റൈൻ നന്തി കൂട്ടായ്മ യാത്രയയപ്പ് നൽകി

text_fields
bookmark_border
ബഹ്റൈൻ നന്തി കൂട്ടായ്മ യാത്രയയപ്പ് നൽകി
cancel

മനാമ: ജോലി ആവശ്യാർഥം ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് സൗദിയിലേക്കു പോകുന്ന ബഹ്റൈൻ നന്തി കൂട്ടായ്മയുടെ സെക്രട്ടറിയും ബഹ്റൈനിലെ സമൂഹ്യ രംഗത്ത് സജീവ സാനിധ്യവുമായ ഒ.കെ ഫസലുവിന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ യാത്രയയപ്പ് നൽകി. ബി.എൻ.എ വനിത വിംഗിന്റെ നേതൃത്തത്തിൽ നടത്തിയ പ്രോഗ്രാമിൽ വനിത വിങ് കൺവീനർ തഹാനി റമീസ് അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ജൈസൽ അഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോർഡിനേറ്റർമാരായ റാഷി മിർഷാദ്, സറീന റഹിം കൂടാതെ കമ്മറ്റി അംഗങ്ങളും ആശംസകൾ നേർന്നു. സെക്രട്ടറി സ്ഥാനമൊഴിയുന്ന ഫസലുവിന്റെ ഒഴിവിലേക്ക് നിലവിൽ ജോയിന്റ് സെക്രട്ടറി ആയിട്ടുള്ള ഇസ്മയിൽ തയ്യിലിനെ സെക്രട്ടറിയായും റമീസ് അബ്ദുള്ളയെ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.

പരിപാടിയുടെ തുടക്കത്തിൽ അപ്രതീക്ഷിതമായെത്തിയ എക്സിക്യൂട്ടീവ് അംഗം സലീം ഹസന്റെ മാതാവിന്റെ വിയോഗ വാർത്തയിൽ കമ്മറ്റിക്ക് വേണ്ടി മുസ്തഫ കുന്നുമ്മൽ അനുശോചനം രേഖപ്പെടുത്തി. യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഓർഗനൈസിങ് സെക്രട്ടറി ഷഫാസ് പരപ്പരകാട്ടിൽ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell ceremonyBahrain
News Summary - Bahrain Nanthi Koottayma hosts farewell ceremony
Next Story