Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾക്ക്​ ഏറ്റവും...

പ്രവാസികൾക്ക്​ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ രാഷ്​ട്രം ബഹ്​റൈൻ എന്ന്​ സർവെ

text_fields
bookmark_border
പ്രവാസികൾക്ക്​ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ രാഷ്​ട്രം ബഹ്​റൈൻ എന്ന്​ സർവെ
cancel

മനാമ: ​ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാ​മത്തെ രാഷ്​ട്രമാണ്​ ബഹ്​റൈനെന്ന്​ സർവെ. ജർമനിയാണ്​ ഒന്നാം സ്​ഥാനത്ത്​. മൂന്നാം സ്​ഥാനത്ത്​ യു.കെയും ഇടംപിടിച്ചു. ‘എച്ച്​.എസ്​.ബി.സി എക്​സ്​പാറ്റ ്​ എക്​സ്​​േപ്ലാറർ സർവെ 2018’ ആണ്​ ഇൗ നിഗമനത്തിലെത്തിയത്​. 163 രാജ്യങ്ങളിലെ 22,318ത്തോളം പ്രവാസികളിൽ നിന്നുള്ള പ്രത ികരണം ആരാഞ്ഞ ശേഷമാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​.
ഗൾഫ്​ മേഖലയിൽ യു.എ.ഇ നാലാം സ്​ഥാനം നിലനിർത്തി. സൗദിയുടെ സ ്​ഥാനം 13 ആണ്​. 2017ൽ സൗദിയുടെ സ്​ഥാനം 20 ആയിരുന്നു. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക്​ ഏറ്റവും അനുയോജ്യമായ രാജ്യം അടയാളപ്പെടുത്തുക എന്നതാണ്​ സർവെ ലക്ഷ്യമിടുന്നത്​. തൊഴിൽ സാധ്യതകൾ, ജീവിതവും തൊഴിലും തമ്മിലുള്ള സംതുലനം, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളിൽ സർവെ ശ്രദ്ധയൂന്നിയിരുന്നു. 2017ൽ ബഹ്​റൈൻ 12ാം സ്​ഥാനത്തായിരുന്നു. പ്രവാസികൾക്ക്​ സമ്പാദ്യം ഉയർത്താൻ അനുകൂലമായ സാഹചര്യം നിലനിൽക്കുന്നതാണ്​ ബഹ്​റൈ​​​െൻറ റാങ്കിങ്​ മെച്ചപ്പെടാനുള്ള പ്രധാന കാരണമെന്ന്​ എച്ച്​.എസ്​.ബി.സി എക്​സ്​പാറ്റ്​ മേധാവി ജോൺ ഗൊദാർദ്​ പറഞ്ഞു. മികച്ച ശമ്പള പ​ാക്കേജുകൾ, സമ്പാദ്യ അനുകൂല സാഹചര്യം, മറ്റ്​ ആനുകൂല്യങ്ങൾ തുടങ്ങിയവയും ബഹ്​റൈന്​ അനുകൂലമായെന്ന്​ അദ്ദേഹം വിലയിരുത്തി. സർവെയിൽ പ​െങ്കടുത്ത 77 ശതമാനം പ്രവാസികൾ, തങ്ങൾ ബഹ്​റൈനിലേക്ക്​ മാറിയ ശേഷം ശമ്പളം വർധിച്ചതായി വ്യക്തമാക്കി. വ്യക്തിജീവിതം പണയപ്പെടുത്താതെ തന്നെയാണ്​ ഇൗ നേട്ടം ഉണ്ടാക്കാനായത്​. കഴിഞ്ഞ വർഷം 62 ശതമാനമാണ്​ ഇങ്ങ​െന അഭിപ്രായപ്പെട്ടത്​.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ ആനുകൂല്യങ്ങളാണ്​ ബഹ്​റൈനിൽ ലഭ്യമാകുന്നതെന്ന്​ സർവെ വ്യക്തമാക്കി. നേതൃത്വഗുണം മെച്ചപ്പെടുത്താനും ഇവിടെ അവസരമുണ്ട്​. പരസ്​പര ബന്ധം ബഹ്​റൈനിൽ വ്യാപാരം നടത്തുന്നതിൽ നിർണായകമാ​ണ്​. കൂടുതൽ നേതൃത്വഗുണം കൈവരിക്കാൻ ബഹ്​റൈനിലെ സാഹചര്യങ്ങൾ സഹായകമായെന്ന്​ സർവെയിൽ പ​െങ്കടുത്ത 59 ശതമാനം പേർ അഭിപ്രായപ്പെട്ടു. താമസം, വിമാന ടിക്കറ്റ്​, ​ആരോഗ്യ സേവനം, ബോണസ്​ തുടങ്ങിയ കാര്യങ്ങളിലും മിക്കവരും സംതൃപ്​തി രേഖപ്പെടുത്തി. മേൽപ്പറഞ്ഞ സൂചികകളിൽ മേഖലയിൽ തന്നെ എല്ലാ കാര്യങ്ങളിലും തൃപ്​തികരമായ അഭിപ്രായം ലഭിച്ചത്​ ബഹ്​റൈനാണ്​.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ സർക്കാർ കണക്കനുസരിച്ച്​ ബഹ്​റൈനിൽ 600,857 പ്രവാസി തൊഴിലാളികളുണ്ട്​.
സർവെ പ്രകാരം തൊഴിലെടുക്കാൻ ഏറ്റവും മികച്ച പത്തുരാജ്യങ്ങൾ ഇവയാണ്​: ജർമനി, ബഹ്​റൈൻ, യു.കെ, യു.എ.ഇ, സ്വിറ്റ്​സർലൻറ്​, സ്വീഡൻ, സിംഗപ്പൂർ, യു.എസ്​, കനഡ, ഹോങ്​കോങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain the most suitable country for expats-bahrain-gulfnews
Next Story