രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കും –പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും സേവനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രദേശങ്ങളുടെ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും.
ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ എത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുകയും അതുവഴി സൗഹൃദം മെച്ചപ്പെടുത്തുകയും ചെയ്യും. ബഹ്റൈെൻറ ഇൗ സമീപനത്തിന് മറ്റുരാഷ്ട്രങ്ങള്ക്കിടയില് സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനം ഗുണപരമായ നേട്ടങ്ങള്‍ക്ക് കാരണമാകും. പരസ്പര സഹകരണം വഴി രാജ്യത്തിന് വിവിധ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുെമന്നും അദ്ദേഹം വിശദീകരിച്ചു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
